ഉണ്ണികുളം കൃഷിഭവൻ്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
എം. പി. എസ്.എൽ. അസി: ഡയറക്ടർ സ്മിതാ നന്ദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പൂനൂർ : ഉണ്ണികുളം കൃഷിഭവൻ്റെ നേതൃത്വത്തിൽ ആറാം വാർഡ് കർഷക സമിതി മണ്ണ് പരിശോധന ക്യാമ്പ് നടത്തി. മടത്തുംപൊയിൽ മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പിൽ നാൽപതോളം സാമ്പിളുകൾ പരിശോധിച്ചു.
എം. പി. എസ്.എൽ. അസി: ഡയറക്ടർ സ്മിതാ നന്ദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം കൃഷി ഓഫീസർ ശ്രീവിദ്യ ക്ലാസ് എടുത്തു. ക്യഷി അസി: ഡയറക്ടർ ബിജു പി. സി, അബ്ദുൽ റഹിമാൻ എന്നിവർ പ്രസംഗിച്ചു.
എം. പി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. വാർഡ് കർഷക സമിതി ജന: സെക്രട്ടറി ഹഖീം മൊകായി സ്വാഗതവും വട്ടക്കണ്ടി ശംസുദ്ദീൻ നന്ദിയും പറഞ്ഞു.