വിമുക്തി - ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ഖാൻകാവിൽ ഗ്രന്ഥാലയം, ശ്രീരഞ്ജിനി കലാസമിതി കാവിൽ എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്.

കാവുന്തറ: ഖാൻകാവിൽ ഗ്രന്ഥാലയം, ശ്രീരഞ്ജിനി കലാസമിതി കാവിൽ എന്നിവ സംയുക്തമായി കാവുന്തറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ നടുവണ്ണർ പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.സി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എക്സൈസ് പേരാമ്പ്ര സർക്കിൾ പ്രിവൻ്റീവ് ഓഫീസർ ജയരാജ് പ്രഭാഷണം നടത്തി.
ഗ്രന്ഥാലയം പ്രസിഡൻ്റ് എം.കെ.ബാലൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.എം.ഭാസ്കരൻ സ്വാഗതവും ശ്രീരഞ്ജിനി കലാസമിതി പ്രസിഡണ്ട്. ടി.കെ.സുരേഷ് നന്ദിയും പറഞ്ഞു.