വടക്കുമ്പാട് സ്കൂളിനടുത്ത് ഇന്ന് പുലര്‍ച്ചേ കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു
കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം
പേരാമ്പ്ര: പേരാമ്പ്രയ്ക്കടുത്ത് പാലേരിയില്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപമാണ് ഇന്ന് പുലര്‍ച്ചേ കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. ഡ്രൈവിങ്ങിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം കാരണമെന്ന് കരുതപ്പെടുന്നു.
കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വടക്കുമ്പാട് ഹൈസ്കൂളിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ വൈദ്യുതി പോസിറ്റിലാണ് കാറിടിച്ചത്. പോസ്റ്റ് തകര്‍ന്നത് കാരണം ഈ വഴിയുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.
സ്ഥലത്തെത്തിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മരുതോങ്കരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു.