എസ് കെ എസ് എസ് എഫ് പ്രതിനിധി സമ്മേളനം, അരിക്കുളം ക്ലസ്റ്റർ തല സമ്മേളനം തുടങ്ങി
നടുവണ്ണൂർ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അലി റഫീഖ് ദാരിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു

അരിക്കുളം: രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ യൂണിറ്റ് പ്രതിനിധി സമ്മേളനങ്ങളുടെ അരിക്കുളം ക്ലസ്റ്റർ തല ഉദ്ഘാടനം അരിക്കുളം ശാഖയിൽ വെച്ച് നടന്നു. മുഹമ്മദ് നജാദ് പ്രാർത്ഥന നടത്തി. നടുവണ്ണൂർ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അലി റഫീഖ് ദാരിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് പേരാമ്പ്ര മണ്ഡലം ട്രഷറർ അബ്ദുസ്സലാം മുഖ്യ അഥിതിയായി. എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റർ പ്രസിഡന്റ് എം. കെ. ഫസലുറഹ്മാൻ സംഘടന, സംഘാടനവും സംഘാടകനും, ആദർശം എന്നീ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ടി. കെ. അബ്ദുൽ റസാക്ക് അധ്യക്ഷനായി. പി. സി. ഷുഐബ്, എസ്. എം. മുഹമ്മദ് നജാദ്, കെ. കെ. മുഹമ്മദ് ഷാലക്ക്, ടി. പി. മുഹമ്മദ് റിഫാദ്, ടി. കെ. മുഹമ്മദ് ഇർഫാൻ, ടി. എം. മുഹമ്മദ്, എം. എം. ഷാബിൽ, പി. നിഹാൽ, എസ്. പി. അജിനാസ്, ഇ. എം. ഇല്യാസ് എന്നിവർ സംസാരിച്ചു.