പാലോളി മുക്കിൽ നിർധന കുടുംബത്തിനായി സ്നേഹഭവനം ഒരുങ്ങുന്നു
സ്നേഹഭവനത്തിന്റെ കട്ടിലവെക്കൽ കർമം ബാലുശ്ശേരി എം.എൽ.എ അഡ്വ.കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു.

കോട്ടൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിഷൻ 2021-26 ന്റെ ഭാഗമായി പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ലയിലെ പാലോളി മുക്കിലെ തെക്കുംവലത്തുള്ള നിർധന കുടുംബത്തിനായി സ്നേഹഭവനം ഒരുങ്ങുന്നു. സ്നേഹഭവനത്തിന്റെ കട്ടിലവെക്കൽ കർമം ബാലുശ്ശേരി എം.എൽ.എ അഡ്വ.കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു.
ഉപജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയുംനാട്ടുകാരുടെയും ശ്രമഫലമായാണ് ഏകദേശം 15 ലക്ഷം രൂപ ചെലവുവരുന്ന വീടിന്റെ നിർമാണം പൂർത്തിയാവുന്നത്.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിജിത്ത് കെ.കെ., ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊടി, സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ജില്ലാ സെക്രട്ടറി വി.ടിഫിലിപ്പ്, ജില്ലാ കമ്മീഷണർമാരായ രാമചന്ദ്രൻ പന്തീരടി, പി. നികേഷ് കുമാർ, ഡി ഒ സി രാജൻ. വി ,എ ഡി ഒ സി കെ.വി.സി. ഗോപി ഉപജില്ലാ സെക്രട്ടറി വി.പി ഷാജി എന്നിവർ സംസാരിച്ചു.