പയ്യോളിയില്‍ ഇന്ന് പുലര്‍ച്ചേ കാറപകടം,അഞ്ച് പേര്‍ക്ക് പരിക്ക്
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു
പയ്യോളി: പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് തിരിച്ച് പോവുകയായിരുന്ന ആലക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചേ രണ്ടര മണിയോടെ ദേശീയപാതയില്‍ പയ്യോളി ടൗണില്‍ വച്ചാണ് അപകടമുണ്ടായത്.
കണ്ണൂര്‍ കാര്‍ത്തികപുരം ഗവ. സ്കൂള്‍ അധ്യാപകനായ ആലക്കോട് ചിറപുറത്ത് ജിജി(43) ഭാര്യ കണ്ണൂര്‍ മടയാട്ട് സ്കൂള്‍ അധ്യാപിക മായ(40) മക്കളായ ആവണി(13)അനയ്(7)അമയ് (5)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഈയിടെ ജിജിക്ക് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കോട്ടയത്ത് വച്ച് നടന്ന ചടങ്ങില്‍ പുരസ്കാരം വാങ്ങി തിരിച്ച് വരുന്നതിനിടയിലാണ് ജിജിയുടെ കുടുംബം അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ് അഞ്ച് പേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം പാടേ തകര്‍ന്നു. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.