headerlogo
local

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക - കെ. എസ്. എസ്. പി.

ജില്ലാ രക്ഷാധികാരി പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു

 സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക - കെ. എസ്. എസ്. പി.
avatar image

NDR News

17 Dec 2021 06:09 PM

മേപ്പയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു മേഖലകളിലായി നടത്തിയ പെൻഷൻ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് തല പരിപാടി മേപ്പയൂരിൽ ജില്ലാ രക്ഷാധികാരി പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

        2013 മുതൽ നടപ്പിലായ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് വർഷങ്ങളായി നിലവിലിരുന്ന സാറ്റ്യൂട്ടറി സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിന് പെൻഷണർമാരുടെ ഐക്യനിര അത്യാവശ്യമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് ഉടനെ നടപ്പിലാക്കാനും പെൻഷൻ്റെ ക്ഷാമാശ്വാസ കുടിശ്ശികകൾ ഈ സാമ്പത്തിക വർഷം തന്നെ മുൻ ഉത്തരവ് പ്രകാരം വിതരണം ചെയ്യാനും യോഗം അധികൃതരോട് അഭ്യർത്ഥിച്ചു. ദേശാഭിമാനി വാരിക പത്രാധിപർ പ്രൊഫ: സി. പി. അബൂബക്കർ പെൻഷൻ ദിന പ്രഭാഷണം നടത്തി.

         ജില്ലാ വൈസ് പ്രസിഡൻ്റ് കെ. വി. രാഘവൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എൻ. കെ. രാഘവൻ മാസ്റ്റർ, എ. കേളപ്പൻ നായർ, ജില്ലാ ജോ. സെക്രട്ടറി ടി. വി. ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുകുമാരൻ മാസ്റ്റർ, വി. പി. നാണു മാസ്റ്റർ, ഇ. ബാലൻ നായർ, ബ്ലോക്ക് ഭാരവാഹികളായ ടി. കുഞ്ഞിരാമൻ മാസ്റ്റർ, എൻ. കെ. ബാലകൃഷ്ണൻ, എം. എം. കരുണാകരൻ എന്നിവർ സംസാരിച്ചു.

NDR News
17 Dec 2021 06:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents