ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പേരാമ്പ്ര ലോക്കൽ ജൈവവൈവിധ്യ പാർക്ക്, ശലഭോദ്യാനം പദ്ധതികൾ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

കല്ലാനോട്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പേരാമ്പ്ര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിഷൻ 21 - 26 ഭാഗമായി ജൈവവൈവിധ്യ പാർക്ക്, മുറ്റത്തൊരു പൂന്തോട്ടം, ശലഭോദ്യാനം പദ്ധതികൾ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ കമ്മീഷണർ (R) പി. നികേഷ് കുമാർ, അസിസ്റ്റന്റ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ. വി. സി. ഗോപി എന്നിവര്‍ മുഖ്യാതിഥികളായി. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റമാരായ ഷനോജ് ആന്റണി, മാക്സിൻ, സാനിയ, ഗൈഡ് ക്യാപ്റ്റൻ ബിൻസി എന്നിവർ നേതൃത്വം നല്‍കി.