headerlogo
local

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി അവിടനല്ലൂർ ഹയർ സെക്കൻഡറി

ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ട് ടീമുകളാണ് യോഗ്യത നേടിയത്

 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി അവിടനല്ലൂർ ഹയർ സെക്കൻഡറി
avatar image

NDR News

01 Dec 2021 09:37 PM

നടുവണ്ണൂർ: ദേശീയ ബാലശാസ്ത്ര കോൺഗ്രസിൻ്റെ സംസ്ഥാന തല മത്സരത്തിലേക്ക് അവിടനല്ലൂർ എൻ. എൻ. കക്കാട് സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ രണ്ട് ടീമുകൾ യോഗ്യത നേടി. രണ്ടു പ്രൊജക്ടുകളും ഡിസംബർ നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കും.

       പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനികളായ ഹരിനന്ദന പി. എം, ദേവനന്ദ എസ്. ജെ, പ്ലസ് ടു സയൻസ് വിദ്യാർത്ഥികളായ ഫെബിൻ മിർഷാദ്, ജിതാനന്ദ് എസ്. വി. എന്നിവരാണ് യോഗ്യത നേടിയത്. ഇത്തിൾ കണ്ണിയുടെ വളർച്ച മൂലം അവിടനല്ലൂർ പ്രദേശത്തെ മാവുകളുടെ ഉല്പാദനശേഷിയിൽ ഉണ്ടായ കുറവിനെ പറ്റിയുള്ള സമഗ്രപഠനം ആണ് ഹരിനന്ദന പി. എം, ദേവനന്ദ എസ്. ജെ. എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്.

        പൂനത്ത് പ്രദേശത്തെ കനാൽ സംവിധാനത്തിലുള്ള തകരാറുകളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളുമാണ് ഫെബിൻ മിർഷാദ്, ജിതാനന്ദ് എസ് വിഎന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപികയായ ടി. സി. ഷീനയാണ് രണ്ട് പ്രൊജക്റ്റുകളുടെയും ഗൈഡ്.

NDR News
01 Dec 2021 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents