ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒന്നരവയസ്സുകാരൻ
ഐവിൻ അമലാണ് ഈ നേട്ടം കൈവരിച്ച് നാടിൻ്റെ അഭിമാനമായി മാറിയത്
പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഒന്നര വയസ്സുകാരൻ നാടിൻ്റെ അഭിമാനമായി. ചേനോളിയിലെ ഐവിൻ അമലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
32 മൃഗങ്ങൾ, 14 പ്രാണികൾ, 11 പച്ചക്കറികൾ, 27 വാഹനങ്ങൾ, 13 ജലജീവികൾ, 14 ഉപകരണങ്ങൾ, 4 പൂക്കൾ, 7 നിറങ്ങൾ, 36 വസ്തുക്കൾ, 13 പക്ഷികൾ, 3 നൃത്ത രൂപങ്ങൾ, 6 ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവയുടെ പേരുകൾ ഞൊടിയിടയിൽ പറഞ്ഞാണ് ഒന്നര വയസ്സുകാരൻ റെക്കോർഡ് കരസ്ഥമാക്കിയത്.
കൂടാതെ ഒന്നു മുതൽ ഒൻപത് വരെയുള്ള സംഖ്യകളും കേരളത്തിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഐവിൻ എളുപ്പത്തിൽ പറയും. ഇതിന് പുറമെ ഏഴു പൊതു ചോദ്യങ്ങൾക്കും കുഞ്ഞ്ഐവിൻ്റെ കയ്യിൽ ഉത്തരമുണ്ട്. ചെനോളിയിലെ ആയടത്തിൽ അമലിൻ്റെയും അശ്വതിയുടെയും മകനാണ് ഐവിൻ.