headerlogo
local

സ്നേഹ ഭവൻ പ്രാദേശിക നിർമ്മാണ കമ്മറ്റി രൂപീകരിച്ചു

കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു

 സ്നേഹ ഭവൻ പ്രാദേശിക നിർമ്മാണ കമ്മറ്റി രൂപീകരിച്ചു
avatar image

NDR News

15 Nov 2021 08:44 AM

കൂട്ടാലിട: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26ന്റെ ഭാഗമായി പേരാമ്പ്ര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രദേശിക നിർമ്മാണ കമ്മിറ്റി യോഗം തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിൽ വെച്ച് നടന്നു. യോഗം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. എഡിഒസി ഗോപി കെ.വി.സി പദ്ധതി വിശദീകരിച്ചു. 

     വാർഡ് മെമ്പർ സിജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തൃക്കുറ്റിശ്ശേരി സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഗോപി, രാമചന്ദ്രൻ പന്തീരടി, വിനോദ് കോട്ടൂർ, വി. രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കെ. ഗംഗാധരൻ, ധർമ്മരാജ് മുല്ലപ്പള്ളി, നാരായണൻ കെ. കെ, മനോജ് എം, അഹമ്മദ് മാസ്റ്റർ, സുധീർ, ഷാജു തറോൽ എന്നിവർ സംസാരിച്ചു. പേരാമ്പ്ര ലോക്കൽ സെക്രട്ടറി നന്ദി പറഞ്ഞു.

     നിർമ്മാണ കമ്മറ്റി ചെയർമാനായി കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷിനേയും കൺവീനറായി കെ.വി.സി. ഗോപിയേയും ട്രഷററായി വി. രാജനേയും തെരഞ്ഞെടുത്തു.

NDR News
15 Nov 2021 08:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents