ഫോർമർ സ്കൗട്ട് ഫോറം ; ഹാപ്പി ഹോം പദ്ധതി തറക്കല്ലിടൽ അഡ്വ. കെ. എം.സച്ചിൻ ദേവ് എം. എൽ. എ. നിർവഹിച്ചു
ചടങ്ങിൽ വാർഡ് മെമ്പർ പി. സുജ അധ്യക്ഷത വഹിച്ചു

നടുവണ്ണൂർ: ഫോർമർ സ്കൗട്ട് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന സ്നേഹ ഭവനത്തിൻ്റെ തറക്കല്ലിടൽ ഇന്ന് രാവിലെ 10 മണിക്ക് കെ.എം. സച്ചിൻ ദേവ് എംഎൽഎ നിർവ്വഹിച്ചു. നടുവണ്ണൂർ പഞ്ചായത്തിലെ വീടില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ കണ്ടെത്തിയാണ് നടുവണ്ണൂർ ആസ്ഥാനമായുള്ള ഫോർമർ സ്കൗട്ട് ഫോറം വീട് നിർമ്മിച്ച് നൽകുന്നത്.
മന്ദങ്കാവിലെ കേരഫെഡിന് സമീപം താമസിക്കുന്ന അൽനയുടെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. ചടങ്ങിൽ എഫ്. എസ്. എഫ്. ജോയിൻ്റ് സെക്രട്ടറി കെ. കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സുജ അദ്ധ്യക്ഷയായ ചടങ്ങിൽ
സുധീഷ് ചെറുവത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ജലീൽ, ടി.നിസാർ, സി.സത്യപാലൻ, എ. എം.ഗംഗാധരൻ, നിസാർ മഠത്തിൽ, ആഷിഫ്, ബബീഷ്, എൻ.കെ. മഹേഷ്, എ.വി.ബിജു, ബാലൻ കണ്ണാട്ട്, പി. സുധൻ എന്നിവർ സംസാരിച്ചു. എഫ് എസ് എഫ് സെക്രട്ടറി ഡോ: സുബീഷ് എം.എം. സ്വാഗതവും എം. പ്രദോഷ് നന്ദിയും പറഞ്ഞു.