ലോക പ്രമേഹദിനത്തിൽ പ്രമേഹ-രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പ് നടത്തി
പാലിയേറ്റിവ് മന്ദങ്കാവ് മേഖലാ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മന്ദങ്കാവ്: ലോക പ്രമേഹ ദിനവും , ഇൻസുലിൽ കണ്ടുപിടിച്ചതിൻ്റെ നൂറാമത് വർഷിക ദിനവുമായ നവംബർ 14 ന് പാലിയേറ്റിവ് മന്ദങ്കാവ് മേഖലാ സമിതിയുടെ നേതൃത്വത്തിൽ പ്രമേഹ-രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പ് നടത്തി .ക്യാമ്പ് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു. ദിൽഷ മക്കാട്ട് അദ്ധ്യക്ഷയായിരുന്നു.
സി.എം.നാരായണൻ, ബാലൻ കണ്ണാട്ട്, എൻ.പി.കമല, എന്നിവർ സംസാരിച്ചു.
പി.സുധൻ സ്വാഗതവും, ഇസ്മയിൽ യു.കെ. നന്ദിയും രേഖപ്പെടുത്തി.
അനഘ, ആഷാ വർക്കർ സ്മിത, നസീറ, സുസ്മിത ,ലാലു പി,വി. പി. ബാബു ,ബബീഷ് സി.പി.എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു