ഇടിമിന്നലിൽ അപകടാവസ്ഥയിലായ തെങ്ങ് മുറിച്ച് മാറ്റി
രാജീവ് ഗാന്ധി ബ്രിഗേഡ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

നടുവണ്ണൂർ: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നടുവണ്ണൂരിലുള്ള വിളക്കുമത്തിൽ താമസിക്കുന്ന വിഷ്ണോത്ത് രാജൻ നായരുടെ വീടിൻ്റെ ഇലക്ട്രിക്ക് സംമ്പന്ധമായ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു. വീടിന് സമീപമുള്ള തെങ്ങിനും ഇടിമിന്നലേറ്റു. ഏത് സമയവും നിലപൊത്താറായ നിലയിൽ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു.
രാജിവ് ഗാന്ധിട്രസ്റ്റ് പ്രസിഡണ്ട് ഷൈജ മുരളിയുടെ നിർദ്ദേശാനുസരണം ബ്രിഗേഡ്സ് അതിസാഹസികമായി തെങ്ങ് മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കി. ബ്രിഗേഡ് ക്യാപ്റ്റൻ ഹനീഫ വാകയാട്, അലി തേവടുത്ത്, ഗണേശൻ കെ, രമേശൻ ഇ. കെ, ലാലു വി. കെ, ഷൈജു തുരുത്തിൽ, ഷാജി കെ. കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് ഫായിസ് കോട്ടപ്പുറം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.