പ്രവേശനോത്സവം - കാവുന്തറ എ യു പി സ്കൂൾ
വാർഡ് മെമ്പർ രജില പി പരിപാടി ഉദ്ഘാടനം ചെയ്തു

കാവുന്തറ: കാവുന്തറ എ യു പി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് മെമ്പർ രജില പി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിറാജ് (മജീഷ്യൻ ) മുഖ്യാതിഥിയായിരുന്നു.
സ്കൂൾ എച്ച് എം പ്രസീത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അജേഷ് അധ്യക്ഷത വഹിച്ചു. പദ്മനാഭൻ , സുരേഷ് ,പി.രാജീവൻ (എസ് എസ് ജി മെമ്പർമാർ ) എന്നിവർ സന്നിഹിതരായിരുന്നു. എം സജു മാസ്റ്റർ ( സ്റ്റാഫ് സെക്രട്ടറി ) ചടങ്ങിൽ നന്ദി അറിയിച്ചു.
പൂണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടികളെ സമ്മാനപ്പൊതി നൽകിയാണ് സ്കൂളിലേക്ക് സ്വീകരിച്ചത്.