കേരാഫെഡ് ഉത്പന്നങ്ങൾക്ക് വിപണിയിലെ ക്ഷാമം രൂക്ഷം: പണിമുടക്ക് ഒത്തുതീർപ്പായില്ല
കേരാഫെഡ് അനിശ്ചിത കാല പണിമുടക്ക് ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

നടുവണ്ണൂർ: കേരാഫെഡ് അനിശ്ചിതകാല പണിമുടക്ക് ഇരുപത്തിയഞ്ചു ദിവസം പിന്നിട്ടു. ഒത്തുതീർപ്പിനായുള്ള യോഗങ്ങൾ ഫലം കാണാതെ പിരിയുകയായിരുന്നു. ഇതോടെ സമരം തുടരാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ലീവ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരാഫെഡിലെ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നടത്തുന്ന പണിമുടക്ക് ഈ മാസം നാലിനാണ് ആരംഭിച്ചത്. സമരത്തെ തുടർന്ന് മന്ദങ്കാവിലെയും കരുനാഗപ്പള്ളിയിലെയും പ്ലാൻ്റുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.
മന്ദങ്കാവ് കേരാഫെഡിന് മുന്നിലെ ഇന്നത്തെ സമര പരിപാടി ഉദ്ഘാടനം പി. കെ. റഷീദ് നിർവഹിച്ചു. കുഞ്ഞിമൊയ്തീൻ ടി. കെ. അധ്യക്ഷനായ ചടങ്ങിൽ എ. കുഞ്ഞായി സ്വാഗതവും കെ. അശോകൻ നന്ദിയും പറഞ്ഞു.