കേരാഫെഡ് സംയുക്ത തൊഴിലാളി പണിമുടക്ക് ഇരുപത്തിനാലാം ദിവസത്തിലേക്ക്
ഇന്നത്തെ സമര പരിപാടി എ. കെ. സാഹിറ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ലീവ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരാഫെഡ് സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിത കാല പണിമുടക്ക് ഇരുപത്തിനാല് ദിവസം പിന്നിട്ടു.
പണിമുടക്കിൽ മന്ദങ്കാവിലെയും കരുനാഗപ്പള്ളിയിലെയും പ്ലാൻ്റുകൾ ഉൾപ്പെടെ സകല സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. അവശ്യക്കാരേറെയുള്ള കേരാഫെഡ് ഉത്പന്നങ്ങൾക്ക് വിപണിയിൽ വൻ ക്ഷാമമാണ് നേരിടുന്നത്.
മന്ദങ്കാവിലെ കേരാഫെഡ് പ്ലാൻ്റിന് മുന്നില നടക്കുന്ന സമര പരിപാടി എ. കെ. സാഹിറ ഉദ്ഘാടനം ചെയ്തു. സി. കെ. ഉമ്മർകോയ അധ്യക്ഷനായ ചടങ്ങിൽ എൻ. കെ.റഷീദ് സ്വാഗതവും ടി. കെ. സലാം നന്ദിയും പറഞ്ഞു.