കേരാഫെഡ് സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളി പണിമുടക്ക് ഇരുപത്തിയൊന്നാം ദിവസത്തിലേക്ക്
സമര പരിപാടികൾ കേരാഫെഡ് സ്റ്റാഫ് യൂണിയൻ പ്രതിനിധി ശിവദാസൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ : പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ലീവ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരാഫെഡ് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇരുപത്തിയൊന്നു ദിവസം പിന്നിട്ടു.
തൊഴിലാളി പണിമുടക്കിൽ മന്ദങ്കാവിലെയും കരുനാഗപ്പള്ളിയിലെയും പ്ലാൻ്റുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കേരാഫെഡ് ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വൻ ക്ഷാമമാണ് നേരിടുന്നത്.
ഇന്നത്തെ സമര പരിപാടികൾ കേരാഫെഡ് സ്റ്റാഫ് യൂണിയൻ പ്രതിനിധി ശിവദാസൻ ഉദ്ഘാടനം ചെയ്തു. അമ്മദ് കുട്ടി സി. കെ. എം. അധ്യക്ഷനായ ചടങ്ങിൽ ആസിബ് പി. പി. സ്വാഗതവും മൊയ്തീൻ കെ നന്ദിയും പറഞ്ഞു.