വിദ്യാലയ ശുചീകരണം നടത്തി
കോവിഡിനെ തുടർന്ന നീണ്ട അടച്ചിടലിന് ശേഷം തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായാണ് ശുചീകരണം

മന്ദങ്കാവ്: നവംബർ 1 ന് സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി മന്ദങ്കാവ് എ എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. സ്കൂൾ ഹാൾ , ഗ്രൗണ്ട്, പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. ധ്വനി ഗ്രന്ഥാലയം അക്ഷര സേന പ്രവർത്തകർ , ആർ ആർ ടി വളണ്ടിയർമാർ, വികസന സമിതിയംഗങ്ങൾ, എ ഡി എസ് , ഡി വൈ എഫ് ഐ പ്രവർത്തകർ, പി ടി എ , അദ്ധ്യാപകർ സംയുക്തമായി ശുചീകരിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധീഷ് ചെറുവത്ത്, സുജ.പി, അധ്യാപകരായ സിന്ധു ടീച്ചർ മഞ്ജുഷ ടീച്ചർ ,വികസന സമിതി കൺവീനർ പി .സുധൻ, ബാലൻ കണ്ണാട്ട്, കെ.എം.നാരായണൻ റിബിൻ ,സൗരവ്, ഷിജു ഇ.കെ, സി.പി.സജീവൻ എന്നിവർ നേതൃത്വം നൽകി.