ആരോഗ്യ ഉപകേന്ദ്രം ശുചീകരണം നടത്തി
നടുവണ്ണൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ആരോഗ്യ ഉപകേന്ദ്രം രാജീവ് ഗാന്ധി ബ്രിഗേഡ്സ് ശുചീകരിച്ച് അണുവിമുക്തമാക്കി

നടുവണ്ണൂർ: കാടുമൂടി വൃത്തിഹീനമായി കിടന്ന ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ച് അണുവിമുക്തമാക്കി രാജീവ് ഗാന്ധി ബ്രിഗേഡ്സ്.
ഗർഭിണികൾക്കും കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ഈ സബ് സെൻറർ ഒൻപതാo വാർഡിലെ ജനങ്ങൾക്ക് ആശ്രയവുമാണ് .
ഒൻപതാംവാർഡ് മെമ്പർ സജ്ന അക്സറിൻ്റെ അഭ്യർത്ഥന പ്രകാരമാണ് പ്രവൃത്തി നടത്തിയത്. രാജീവ് ഗാന്ധി ചാരിറ്റബൾ ട്രസ്റ്റ് പ്രസിഡണ്ട് ഷൈജമുരളിയുടെ നേതൃത്തിൽ ട്രസ്റ്റിൻ്റെ സന്നദ്ധ സേവ വിഭാഗമായ രാജീവ് ബ്രിഗേഡ്സ് വൈസ് ക്യാപ്റ്റൻ സാദത്ത് മക്കാട്ട്, വിജേഷ് സിൽവർ, അശ്വന്ത് കിഴക്കേടത്ത്, സീനിയർ ആർ ആർ ടി അലി തേവടത്ത് എന്നിവർ പ്രവത്തികളിൽ പങ്കെടുത്തു