headerlogo
local

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര പരിപാടി ഉദ്ഘാടനം ചെയ്തു.

 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
avatar image

NDR News

04 Oct 2021 01:57 PM

പയ്യോളി :  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചങ്ങാതിക്കൂട്ടം 94 ബാച്ച് ജിവിഎച്ച്എസ്എസ് പയ്യോളിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര പരിപാടി ഉദ്ഘാടനം ചെയ്തു.

    നിസാംതിക്കോടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രഭാഷ് ആശംസകളർപ്പിച്ച് സംസാരിച്ചു. ജയശ്രീ സ്വാഗതം പറഞ്ഞ ചടങ്ങിൽ സലീഷ്, ഷിജിത്ത് എന്നിവർ നന്ദി രേഖപ്പെടുത്തി.

   യൂറോ കപ്പ് പ്രവചനത്തിലെ വിജയിക്കുള്ള സമ്മാനദാനം സന്തോഷ് തിക്കോടി നിർവഹിച്ചു. 

    പ്രശാന്ത് ചില്ല, സലിം, സലീഷ്, മിനി, സുസ്മിത, ഷിജിന, ലത, ബിനീഷ്,താഹിറ, ഫൗസിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

NDR News
04 Oct 2021 01:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents