ഹര്‍ത്താല്‍; പേരാമ്പ്ര,ബാലുശ്ശേരി,മേപ്പയ്യൂര്‍ മേഖലകള്‍ നിശ്ചലം
ഭാരത് ബന്ദിന്ന്‍ അനുഭാവം പ്രകടിപ്പിച്ച് കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനം ഏറെക്കുറെ നിശ്ചലമായി
നടുവണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നയങ്ങള്‍ക്കെിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്ന്‍ അനുഭാവം പ്രകടിപ്പിച്ച് കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനം ഏറെക്കുറെ നിശ്ചലമായി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ പേരമ്പ്ര,കൂരാച്ചുണ്ട്,കൂട്ടാലിട,നടുവണ്ണൂര്‍ ബാലുശ്ശേരി,കായണ്ണ,കടിയങ്ങാട്,പനങ്ങാട് ഭാഗങ്ങളിലെല്ലാം ജനജീവിതം ഏറെക്കുറേ നിശ്ചലമായി.
കോവിഡ് പ്രതിസന്ധി വന്നതിന് ശേഷം മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടന്ന ദിനം കൂടിയായിരുന്നു ഇന്ന്. ഇരു ചക്രവാഹനങ്ങളും കാറുകളും അത്യാവശ്യം ഓട്ടോറിക്ഷകളും റോഡിലിറങ്ങി. കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്നതല്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
സ്വാകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഹര്‍ത്താല്‍ ആറ് മണിവരേ മാത്രമേയുള്ളുവെങ്കിലും ആറുമണിക്ക് ശേഷവും കടകള്‍ അടഞ്ഞ് കിടന്നു. ആറ് മണിക്ക് ശേഷം ചിലയിടങ്ങളില്‍ പെട്രോള്‍ പമ്പുകളും ബേക്കറികളും തുറന്നിരുന്നു.