വടകരയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ഒഴിവായത് വന്‍ ദുരന്തം.
ഇന്‍ഡൈന്‍ കമ്പനിയുടെ ടാങ്കര്‍ ലോറിയാണ് റോഡില്‍ നിന്ന് തെന്നി മാറി രോഡരികിലെ പറമ്പിലേക്ക് ഇടിച്ച് കയറി നിന്നത്
വടകര: ദേശീയ പാതയില്‍ വ്യാഴാഴ്ച കുന്നുമ്മക്കരയിലാണ് സംഭവം. ഇന്‍ഡൈന്‍ കമ്പനിയുടെ ടാങ്കര്‍ ലോറിയാണ് റോഡില്‍ നിന്ന് തെന്നി മാറി രോഡരികിലെ പറമ്പിലേക്ക് ഇടിച്ച് കയറി നിന്നത്. ഈ സമയത്ത് ലോറിയില്‍ ഗ്യാസ് ഇല്ലാത്തിനാലാണ് വന്‍ അപകടം ഒഴിവായത്.
വടകരയില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍. സംഭവം നടന്ന സ്ഥലത്തോട് ചേര്‍ന്ന് കിണറുകളും വീടുകളും ഉണ്ട്. ഒരു കിണറിനോട് ചേര്‍ന്ന ഭാഗത്താണ് ലോറി ഇടിച്ച് കയിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകളുടെ സഹായത്തോടെയാണ് പിന്നീട് ലോറി റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.