പേരാമ്പ്ര നടുവണ്ണൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവ് പിടിയില്‍
പതിനൊന്ന് പാക്കറ്റ് കഞ്ചാവുമായി കായണ്ണ സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി
പേരാമ്പ്ര. മുപ്പത്തിയഞ്ച് ഗ്രാം വരുന്ന പതിനൊന്ന് പാക്കറ്റ് കഞ്ചാവുമായി കായണ്ണ സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. കായണ്ണ സ്കൂള്‍ പറമ്പില്‍ ലതീഷാണ് പിടിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് കൈതക്കല്‍ വച്ച് ഇയാള്‍ പോലീസ് പിടിയിലായത്.
പേരാമ്പ്ര നടുവണ്ണൂര്‍ ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തി വരാറുള്ളതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. സി.ഐ.സുധീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സബീര്‍ അലി, സി.ഇ.ഒ ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.