headerlogo
explainer

മഴക്കെടുതി; പൊതുജനങ്ങളോട് കെ എസ് ഇ ബി യുടെ അഭ്യർത്ഥന

മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം.

 മഴക്കെടുതി; പൊതുജനങ്ങളോട് കെ എസ് ഇ ബി യുടെ അഭ്യർത്ഥന
avatar image

NDR News

18 Jul 2024 10:49 PM

തിരുവനന്തപുരം: കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്ടി പോസ്റ്റുകളും എൽടി പോസ്റ്റുകളും തകർന്നിട്ടുണ്ട്. നിരവധി ട്രാൻസ്ഫോർമറുകൾക്ക്‍ കേടുപാടുകൾ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

 

കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെഎസ്ഇബി ജീവനക്കാർ എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപകൽ ഭേദമില്ലാതെ കർമ്മനിരതരാണ്. സാധാരണ ഗതിയിൽ ഏതെങ്കിലും തരത്തിൽ വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിർവഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും മുൻഗണന. തുടർന്ന് എൽടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികൾ പരിഹരിക്കുക. പ്രതികൂല സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ എസ് ഇ ബി സെക്ഷൻ ഓഫീസ് നമ്പറിൽ അറിയിക്കുക

 

NDR News
18 Jul 2024 10:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents