headerlogo
explainer

സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി 'ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ ' - റീൽസ് മേക്കിങ്ങ് മത്സരം

കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും - എസ് വി ഇ ഇ പിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

 സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി 'ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ ' - റീൽസ് മേക്കിങ്ങ് മത്സരം
avatar image

NDR News

10 Apr 2024 03:59 PM

കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി 'ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ ' റീൽസ് മേക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും എസ് വി ഇ ഇ പിയും സംയുക്തമായാണ്  മത്സരം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ട പാലനത്തെ ഉയർത്തിക്കാണിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ക്രിയാത്മകമായ മികച്ച വീഡിയോകൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതും, ജില്ലാ തലത്തിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുന്നതുമായിരിക്കും.


തെരഞ്ഞെടുപ്പിൽ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പ്രചരണങ്ങളും, പ്രവർത്തനങ്ങളും നടത്തുവാൻ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം ഇരുപത്തി അയ്യായിരത്തിൽ പരം ബൂത്തുകളിലായി രണ്ടര കോടി ജനങ്ങളാണ് തെരഞ്ഞടുപ്പിന്റെ ഭാഗമാവുന്നത് ഈ പ്രക്രിയയിൽ മാത്രം 5000 ടണ്ണിൽ കൂടുതൽ മാലിന്യങ്ങൾ ശ്രഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കണക്കിലെടുത്താണ് പരിപാടി. 

 

 

 

മാർഗ്ഗ നിർദ്ദേശങ്ങൾ

സ്കൂൾ വിദ്യാർഥികളും, കോളേജ് വിദ്യാർഥികളുമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് - രണ്ട് കാറ്റഗറിയിലും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ഒറ്റയ്ക്കോ ഗ്രൂപ്പായോ വീഡിയോ ചെയ്യാവുന്നതാണ്. ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങി ക്രിയേറ്റീവായ വ്യത്യസ്ഥ ആശയങ്ങൾ ഉപയോഗിക്കാവുന്നതാണ്.

 

 

മികച്ച വീഡിയോ തിരഞ്ഞെടുക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജില്ലാ ശുചിത്വ മിഷനായിരിക്കും. വീഡിയോകൾ 9645397403 ടെലഗ്രാം നമ്പറിൽ 18.04.2024നകം അയക്കേണ്ടതാണ്. സംശയങ്ങൾക്ക് 9645397403 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

NDR News
10 Apr 2024 03:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents