headerlogo
explainer

കേരളത്തിന് കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നു

നാളെ കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്.

 കേരളത്തിന് കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നു
avatar image

NDR News

20 Mar 2024 09:05 AM

തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.

 

നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത.

    മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

NDR News
20 Mar 2024 09:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents