headerlogo
education

മികവഴക് സംസ്ഥാന പുരസ്കാരം മേപ്പയൂർ എൽ.പി. സ്കൂളിലെ വിൻസി ടീച്ചർക്ക്

മൊമെന്റോയും, പ്രശസ്തി പത്രവും എസ്.സി.ആർ.ടി.സി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് സമ്മാനിച്ചു

 മികവഴക് സംസ്ഥാന പുരസ്കാരം മേപ്പയൂർ എൽ.പി. സ്കൂളിലെ വിൻസി ടീച്ചർക്ക്
avatar image

NDR News

12 Apr 2025 06:59 PM

മേപ്പയൂർ: ഒന്നാം ക്ലാസിലെ വിശിഷ്ട അദ്ധ്യാപനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന 'മികവഴക്' സംസ്ഥാന പുരസ്കാരം മേപ്പയൂർ എൽ.പി. സ്കൂളിലെ വിൻസി ടീച്ചർക്ക്. നേമം ഗവ യു.പി. സ്കൂളിൽ വച്ച് 'ഒന്നഴക്' അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച 'ഒന്നഴക്' പരിപാടിയിലാണ് തെരഞ്ഞെടുത്ത അദ്ധ്യാപകരെ ആദരിച്ചത്. ഒന്നാം ക്ലാസിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്കും, മികച്ച പ്രബന്ധാവതരണത്തിനുമാണ് പുരസ്കാരം. 

      മൊമെന്റോയും, പ്രശസ്തി പത്രവും എസ്.സി.ആർ.ടി.സി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് സമ്മാനിച്ചു. എസ്.സി.ആർ.ടി.സി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, ഡോ. കലാധരൻ ടി.പി. അമുൽറോയ്, എം. സോമശേഖരൻ നായർ, മൻസൂർ, പ്രേംജിത്, സൈജ എസ്. തുടങ്ങിയവർ സംസാരിച്ചു.

NDR News
12 Apr 2025 06:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents