കരുവണ്ണൂർ ജി.യു.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു

കരുവണ്ണൂർ: കരുവണ്ണൂർ ജിയുപി സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷ പരിപാടി പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ. പ്രസിഡൻ്റ് എ.കെ. സുധാകരൻ സ്വാഗതം പറഞ്ഞു. മിമിക്രി ആർടിസ്റ്റ് സുധൻ കൈവേലി മുഖ്യ അതിഥിയായിരുന്നു. ലോഗോ പ്രകാശനവും, സ്റ്റേജ് ഗ്രീൻ റൂം പ്രഖ്യാപനവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത നിർവഹിച്ചു.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി, നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ പുതിയോട്ടുംകണ്ടി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ, അഷറഫ് പുതിയപുറം, എ.സി. ഉമ്മർ, എൻ. രവീന്ദ്രൻ, സി.എം. ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിലാഷ് പി.എം. നന്ദി പറഞ്ഞു.