സംസ്ഥാനത്ത് സ്‌കൂൾ പ്രവേശന പ്രായം ആറാക്കും; മന്ത്രി വി ശിവൻകുട്ടി
ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്ന തെന്നും ഇത് പ്രോത്സാഹിപ്പിക്ക പ്പെടണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനാ യുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ചു വയാസാണെന്നും 2026-27 അക്കാദമിക വർഷം മുതൽ ഇതു ആറു വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറു വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യസപര മായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറു വയസോ അതിന് മുകളിലോ ആക്കുന്നത്.പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അഞ്ചു വയസിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ആറാം വയസിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്.
ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്ന തെന്നും ഇത് പ്രോത്സാഹിപ്പിക്ക പ്പെടണമെന്നും മന്ത്രി പറഞ്ഞു.