പേരാമ്പ്രയിൽ എൻ.എസ്.എസ്. ലഹരിക്കെതിരെ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു
പേരാമ്പ്ര മദർ തെരേസാ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

പേരാമ്പ്ര: ലൈഫ് ഈസ് ബ്യട്ടിഫുൾ ക്യാമ്പയിനിൻ്റെ ഭാഗമായി പേരാമ്പ്ര മദർ തെരേസാ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എൻ.എസ്.എസ്. വളണ്ടിയർമാർ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ജോന പി. ഉദ്ഘാടനം ചെയ്തു.
കോളേജ് എൻ.എസ്.എസ്. കോഡിനേറ്റർ ഷൈനി എൻ. സ്വാഗതം പറഞ്ഞു. തുടർന്ന് 'ലൈഫ് ഈസ് ബ്യട്ടിഫുൾ' എന്ന വിഷയത്തിൽ ലഹരി ഉപയോഗതിനെതിരെ ഒന്നാം വർഷ വിദ്യാർത്ഥി പ്രതിനിധി നവനീത് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര റോട്ടറി ക്ലബ് അംഗം ഷൈജു ആശംസ അർപ്പിച്ചു സംസാരിച്ചു.
സ്റ്റുഡൻ്റ് കോഡിനേറ്റർ ശ്രീവേദ് നന്ദി പറഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻ്റ് ഓട്ടോറിക്ഷ തൊഴിലാളികൾ, പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.