പിള്ളപ്പെരുവണ്ണ ഗവ. എൽ.പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: 2024-25 അധ്യയന വർഷത്തിൽ കുട്ടികൾ നേടിയ മികവുകൾ പ്രദർശിപ്പിച്ചു കൊണ്ട് പിള്ളപെരുവണ്ണ ഗവണ്മെന്റ് എൽ.പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വിനിഷ ദിനേശൻ, മഞ്ജുഷ സനൽ (എം.പി.ടി.എ. പ്രസിഡൻ്റ്), കെ. രമ്യ, ടി.പി. അനഘ എന്നിവർ സംസാരിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാനാദ്ധ്യാപിക മേരി മിറാൻഡ ഉപഹാരങ്ങൾ നൽകി. എം.ടി. രജനി സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സുധീഷ് വി.പി. നന്ദി പറഞ്ഞു.