കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി ക്യാമ്പയിൻ സംഘടിപ്പിച്ചു
അങ്ങാടിയിലും ചേനായിയിലും ലഹരിക്കെതിരെ കുട്ടികളുടെ ഫ്ളാഷ് മോബ് നടത്തി

കൂത്താളി: കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മൂരികുത്തി അങ്ങാടിയിലും ചേനായിയിലും ലഹരിക്കെതിരെ കുട്ടികളുടെ ഫ്ളാഷ് മോബ്, പ്രസംഗം പ്ലക്കാർഡ് എന്നിവയിലൂടെ ബോധവൽകരണ പരിപാടി നടത്തി. ജാഗ്രത സമിതി കൺവീനർ ടി. സൗദ പരിപാടി വിശദീകരിച്ചു.
ഹെഡ്മിസ്ട്രസ് ജിഷ വി.സി., സീനിയർ അദ്ധ്യാപകൻ ബിനീഷ്, ബിബി, അനുവിന്ദ്, സൗരവ്, സുസ്മിഷ എന്നിവർ സംബന്ധിച്ചു. ജിജോയ് ആവള പരിപാടിയ്ക്ക് നന്ദി അർപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും തുണിയിൽ ലഹരിക്കെതിരെ കൈയൊപ്പ് ചാർത്തി. മൂരികുത്തിയിൽ നിന്ന് കുട്ടികൾക്ക് നാട്ടുകാർ മധുരം നൽകി പരിപാടിയിൽ പങ്കു ചേർന്നു.