ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ പഠനോത്സവം സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ കെ.എം. ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ പഠനോത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ കെ.എം. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജ്ന അക്സർ അദ്ധ്യക്ഷത വഹിച്ചു. ശരണ്യ വി.എസ്., ഷൈജു കെ. എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.
പരിപാടിയിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, പഠനോത്പന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. തുടർന്ന് പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികളുടെ വൈവിധ്യമർന്ന പരിപാടികൾ അരങ്ങേറി.