കാറ്റുള്ളമല നിർമ്മല യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

കാറ്റുള്ളമല: പൊതുവിദ്യാലയ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും നടപ്പിലാക്കുന്ന പഠനോത്സവം കാറ്റുള്ള മല നിർമ്മല യുപി സ്കൂളിൽ സംഘടിപ്പിച്ചു.
കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡൻറ് സുനിൽ കുമാർ സി.പി അധ്യക്ഷനായിരുന്നു.പേരാമ്പ്ര എ ഇ ഓ പ്രമോദ് കെ വി മുഖ്യാതിഥിയായ ചടങ്ങിൽ വാർഡ് മെമ്പർ ഷിജു പി , സി ആർ സി കോഡിനേറ്റർ അരുൺ കെ ജി, ഹെഡ്മിസ്ട്രസ് ശ്രുതി പി, പൂർവ്വ അധ്യാപകൻ അബിൻ ജോർജ് ,സ്റ്റാഫ് സെക്രട്ടറി രശ്മി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമായി മാറിയ പഠനോത്സവത്തിൽ വിഷയാടിസ്ഥാനത്തിൽ ക്ലാസ് തല പരിപാടികൾ അവതരിപ്പിച്ചു.ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, കവിത, ദൃശ്യാവിഷ്കാരം , ചാർട്ട് പ്രദർശനം, പഴയകാല ഉപകരണങ്ങളുടെ പ്രദർശനം, വിവിധ വിഷയങ്ങളു മായി ബന്ധപ്പെട്ട മോഡലുകൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.