കല്ലോട് എ.എൽ.പി. സ്കൂൾ നൂറിൻ്റെ നിറവിൽ
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: കല്ലോട് എ.എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ശത പൂർണിമയുടെ ഉദ്ഘാടനവും ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വിനോദ് തിരുവോത്ത് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.പി. ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് ഉപഹാര സമർപ്പണം നടത്തി. പ്രതിഭകൾക്ക് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി. ഉപഹാരം നൽകി. സ്കൂൾ മാനേജർ വിഷ്ണു ബാലകൃഷ്ണൻ മുൻ അദ്ധ്യാപകരെ ആദരിച്ചു.
സത്യൻ സ്നേഹ ബാബു കൈലാസ്, അജീഷ് കല്ലോട്, കെ.കെ. സലാം, പ്രകാശൻ കിഴക്കയിൽ, സഫ മജീദ്, കെ.വി. ബാലൻ, ഭാസ്ക്കരൻ അലങ്കാർ, ബാലൻ അടിയോടി, പി. നളിനി, എ.കെ. പത്മനാഭൻ, ഗോപാലകൃഷ്ണൻ തണ്ടോറപാറ, പി.ടി.എ. പ്രസിഡൻ്റ് അനിത ഷിജു എന്നിവർ സംസാരിച്ചു. നാടക സംവിധായകൻ രാജീവൻ മമ്മിളി, എം. കുഞ്ഞമ്മത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അർജുൻ കറ്റയാട്ട്, അമ്പിളി കെ.കെ., ഷൈനി എന്നിവർ സ്നേഹ സാന്നിധ്യം അറിയിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.പി. സ്മിത നന്ദി പറഞ്ഞു. വിവിധ പരിപാടികളോടെ ഏപ്രിൽ 4 ന് വാർഷികാഘോഷ ചടങ്ങ് സമാപിക്കും. പ്രസ്തുത ദിവസം രമേശ് കാവിൽ രചനയും രാജീവൻ മമ്മിളി സംവിധാനം ചെയ്ത നൂറോളം കലാകാരൻമാർ അണിനിരക്കുന്ന 'നൂറാംകുന്ന് കയറുന്ന സ്നേഹം' എന്ന സംഗീത ദൃശ്യവിസ്മയം അരങ്ങേറും.