ഊരള്ളൂർ എം.യു.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ ഉദ്‌ഘാടനം ചെയ്തു

ഊരളളൂർ: ഊരള്ളൂർ എം.യു.പി. സ്കൂളിലെ 2024-25 അധ്യയന വർഷത്തെ പഠനോത്സവം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. ഷാജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം വിവിധ വിഷയങ്ങളിൽ ആർജിച്ച പഠന നേട്ടങ്ങളുടെ ദൃശ്യാവിഷ്കാരം ഉൾപ്പെടെ കുട്ടികളുടെ മറ്റു കലാ പരിപാടികളും അരങ്ങേറി.
ജെ.എൻ. പ്രേംഭാസിൻ, കെ.കെ. ബുഷ്‌റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ കെ.പി. മുഹമ്മദ് ഷാജിഫ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ അഖില നന്ദിയും പറഞ്ഞു.