മേപ്പയൂർ ഈസ്റ്റ് എൽ.പി. സ്കൂളിൽ സുരക്ഷയുടെ ബാലപാഠങ്ങളുമായി അഗ്നിരക്ഷാസേന
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര: മേപ്പയൂർ ഈസ്റ്റ് എൽ.പി. സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ പ്രധാനാദ്ധ്യാപിക കെ.പി. ബീന അധ്യക്ഷത വഹിച്ചു.
സ്വയം രക്ഷയ്ക്കുള്ള ബാലപാഠങ്ങൾ ഫയർ ഓഫീസർ കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചും പ്രായോഗിക പരിശീലനം നൽകി. ജലാശയ അപകടങ്ങളിൽ മുൻകരുതലിനു വേണ്ടിയുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തി ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി. ഉണ്ണികൃഷ്ണൻ, അഷിത, ബനില എന്നിവർ സംസാരിച്ചു.