പേരാമ്പ്ര സി.കെ.ജി. കോളേജിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു

പേരാമ്പ്ര: കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിൽ സർക്കാർ കോളേജുകൾക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ടെന്നും സംസ്ഥാനത്തെ അടുത്ത അധ്യയന വർഷം സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
കോളേജിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ 2025 ജനുവരി മുതൽ ആഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാർ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ്, നാടകോത്സവം, സി.കെ.ജി. ഫെസ്റ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, പ്രൊഫഷണൽ ഫുട്ബോൾ, കോളേജ് വികസന സെമിനാർ, പൂർവ്വ വിദ്യാർത്ഥി സംഗമം, ചരിത്ര പ്രദർശനം, സന്നദ്ധപ്രവർത്തനങ്ങൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി. ബാബു, പ്രമോദ് പി.കെ. വിനോദ് തിരുവോത്ത്, ശ്രീനി മനത്താനത്ത്, അഡ്വ. കെ.കെ. രാജൻ, അഭിനന്ദ് കെ.പി. എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. കെ. ലിയ സ്വാഗതവും ഡോ. കെ.പി. പ്രിയദർശൻ നന്ദിയും പറഞ്ഞു.