headerlogo
education

മേപ്പയൂർ സ്വദേശിയായ അധ്യാപകനെ കാണാതായി

എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

 മേപ്പയൂർ സ്വദേശിയായ അധ്യാപകനെ കാണാതായി
avatar image

NDR News

06 Mar 2025 07:44 PM

മേപ്പയൂർ: അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ്.ബി സ്‌കൂളിലെ അധ്യാപകനാണ്. മാർച്ച് മൂന്ന് മുതലാണ് ദേവദർശനെ കാണാതായത്. ദിവസവും വടകരയിൽ നിന്ന് ബസിനാണ് മേപ്പയ്യൂരേക്ക് പോകാറുള്ളത്. 

     അന്നേ ദിവസം സ്കൂ‌ൾ വിട്ട് സഹപ്രവർത്തകൻ്റെ വാഹനത്തിൽ ദേവദർശൻ ബസ് കയറുന്നതിനായി വടകരയിൽ വന്നിറങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയിട്ടും ദേവദർശ് വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലീസിൽ ബന്ധപ്പെടണം 04962676220

 

NDR News
06 Mar 2025 07:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents