താമരശ്ശേരിയിൽ എളേറ്റിൽ, താമരശ്ശേരി ഹൈസ്കൂൾ കുട്ടികൾ ഏറ്റുമുട്ടി; പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അക്രമം ആസൂത്രണം ചെയ്തു

താമരശ്ശേരി: താമരശ്ശേരിയിൽ എളേറ്റിൽ, താമരശ്ശേരി ഹൈസ്കൂൾ കുട്ടികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ ഞായറാഴ്‌ച താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ "ഫെയർ വെൽ" പരിപാടിയിൽ കൂകിവിളിച്ചാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ദൃസാക്ഷികൾ പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി അതിലൂടെ പ്ലാൻ ചെയ്താണ് അക്രമം ആസൂത്രണം ചെയ്തത്.
ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം ജെ ജെ. ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾ കപ്പിൾഡാൻസ് അവതരിപ്പിച്ചു, എന്നാൽ ഫോൺ തകരാറിലായതിനെ തുടർന്ന് പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസ്സപ്പെടുത്തുകയും ചെയ്‌തു. ഈ അവസരത്തിൽ താമരശ്ശേരി ഹയർ സെക്കൻറി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു, കൂകിയവരോട് ഡാൻസ് കളിച്ചവർ ദേഷ്യപ്പെട്ടതാണ്പ്രശ്നമായി മാറിയത്. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്. പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.