കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ പ്രഥമ ശുശ്രൂഷ പരിശീലനവും സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

പേരാമ്പ്ര: കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. സ്കൂളിലെ വിദ്യാർഥികൾക്കായി പ്രഥമ ശുശ്രൂഷ പരിശീലനവും നൽകി.
മുഹമ്മദ് റിഫാദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. അഗ്നിബാധ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദീകരിച്ചതോടൊപ്പം ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. പാചകവാതക സിലിണ്ടർ അപകടങ്ങളെ കുറിച്ചും ഗ്യാസ് ചോർച്ച ഉണ്ടായാൽ ചെയ്യേണ്ട പ്രതിരോധ മാർഗങ്ങളും വിശദമാക്കി.
അവശ്യഘട്ടങ്ങളിൽ സിപി.ആർ. കൊടുക്കുന്ന രീതികൾ കുട്ടികളെ പരിശീലിപ്പിച്ചു. വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രായോഗിക പരിശീലനം കൊടുത്തു. അദ്ധ്യാപകരായ ശാന്ത, നജാത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദുആ തവക്കുൽ ചടങ്ങിന് നന്ദി പറഞ്ഞു.