പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ രക്ഷാപ്രവർത്തന പരിശീലനം നൽകി
ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജ് എൻ.സി.സി. യൂണിറ്റിൻ്റെ ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി രക്ഷാ പ്രവർത്തന പരിശീലനം സംഘടിപ്പിച്ചു. സി.കെ.ജി.എം. കോളേജിലെ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലെഫ്. ഡോ. ശരൺ കെ.എസ്. സ്വാഗതം പറഞ്ഞു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഗൃഹ സുരക്ഷയെക്കുറിച്ചും തീപിടുത്ത പ്രതിരോധ മാർഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഫയർ എക്സ്റ്റിങ്യുഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. പാചകവാതക സിലിണ്ടറുകളുടെ അപകട സാധ്യതകളും അഗ്നിപ്രതിരോധ മാർഗ്ഗങ്ങളും വിശദമാക്കി. വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.