പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച മെഡിസിൻ കവർ കൈമാറി
സ്കൂളിലെ 'കരവിരുത്' വർക്ക് എക്സ്പിരിയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ 'കരവിരുത്' വർക്ക് എക്സ്പിരിയൻസ് ക്ലബ് അംഗങ്ങൾ നിർമിച്ച മെഡിസിൻ കവർ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹാരിഷ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളിലെ നിർമാണ ശേഷികളെ പരിപോഷിക്കാൻ വേണ്ടിയാണ് 'കരവിരുത്' ക്ലബ് പ്രവർത്തിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ അതിന് വഴിയൊരുക്കുകയാണ് സ്കൂൾ.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബീന കെ.സി., കവിത കെ.കെ., രേഷ്മ ബി., 'കരവിരുത്' ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.