നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഫോഴ്സസ് ഡേ ആഘോഷം നടത്തി
പ്രധാനാദ്ധ്യാപകൻ എൻ.എം. മൂസക്കോയ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്കൂൾ നടുവണ്ണൂരിൽ ഫോഴ്സസ് ഡേ ആഘോഷം പ്രധാനാദ്ധ്യാപകൻ എൻ.എം. മൂസക്കോയ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., സ്കൗട്ട് ആൻ്റ് ഗൈഡ്സ് കേഡറ്റുകൾ ആണ് പരിപാടിയിൽ പങ്കെടുത്തത്. വിളംബരജാഥ, വിവിധ കായിക മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി. ഷീന, അദ്ധ്യാപകരായ പി. മുസ്തഫ, എം.പി. അബ്ദുൽ ജലീൽ, വി.കെ. നൗഷാദ്, കെ.ആർ. പ്രമോദ്, സി.പി. സുജാൽ, പി. അഭിത, ടി.എം. ഷീല, സി. മുസ്തഫ, കെ.എം. റൈനീഷ്, എൻ. വിപിൻ ലാൽ, പി.കെ. നദീറ, പി.കെ. രമ്യ, കെ.എം. സാജിറ, എൻ. മുനീബ, പി. ഷാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എൻ.സി.സി. കേഡറ്റ് കോർപ്പറൽ പി. വൈഗ, ഗൈഡ്സ് കേഡറ്റ് ഷസ്ഫ എന്നിവർ സംസാരിച്ചു.