മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അഗ്നിസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിന്റെ 'സുസ്ഥിര വികസനത്തിന് യുവത' എന്ന സന്ദേശമുയർത്തി 'സഹയാനം' സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസും, പരിശീലനവും നടത്തി. പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
അഗ്നിശമനികൾ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നൽകി. പാചകവാതക സിലിണ്ടറുകളുടെ ഉപയോഗ രീതികളെക്കുറിച്ചും അപകട പ്രതിരോധ പ്രവർത്തനങ്ങളും വിശദീകരിച്ചു. രക്ഷാപ്രവർത്തനത്തിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും അവശ്യ ഘട്ടങ്ങളിൽ സി.പി.ആർ. നൽകുന്നതിനും പരിശീലനം കൊടുത്തു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.