ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കേരള പോലീസിന്റെ വിമൻസ് സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം

മേപ്പയൂർ: ജി.വി.എച്ച്.എസ്.എസ്. മേപ്പയൂർ എസ്.പി.സിയുടെയും കേരള പോലീസിന്റെയും നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനങ്ങളും ബോധവത്ക്കരണ ക്ലാസ്സും നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമണം തടയാനും സ്വയം രക്ഷയ്ക്ക് പ്രാപ്തമാക്കാനും വേണ്ടിയുള്ള കേരള പോലീസിന്റെ വിമൻസ് സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
എ.എസ്.ഐ. വി.വി. ഷീജ, എസ്.സി.പി.ഒ. കെ.ജി. ജീജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ കെ. നിഷിദ്, അഡീഷണൽ ഹെഡ്മാസ്റ്റർ കെ.എം. മുഹമ്മദ്, സി.പി.ഒ. സുധീഷ് കുമാർ, പി. സമീർ കേഡറ്റുകളായ ആൻവിയ, ഫിഗസവിൻ, നൈനിക എന്നിവർ സംസാരിച്ചു.