headerlogo
education

സ്കൂളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കും

പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിൽ മാർച്ച് 18നാണ് പരീക്ഷ തുടങ്ങുക

 സ്കൂളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കും
avatar image

NDR News

06 Feb 2025 06:52 AM

തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയിൽ ക്രമീകരിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകളും ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് മാസത്തിൽ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. 8,9 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24,25 മാർച്ച് 6, 20, 25 തീയതികളിലായാണ് നടത്തുക.   

     ഹൈസ്കൂളിനോട് ചേർന്നുള്ള യു പി ക്ലാസുകളിൽ (5 -7)ഫെബ്രുവരി 27, 28, മാർച്ച് 1, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകൾ നടക്കുക.എന്നാൽ ഇത്തരം സ്കൂളുകളിലെ ഒന്നു മുതൽ നാലു വരെയുള്ള എൽ പി ക്ലാസുകളിൽ ഫെബ്രുവരി 28 മാർച്ച് 1, 11 , 18 , 27 തീയതികളിൽ പരീക്ഷ നടക്കും. ഹൈസ്കൂളിനോട് ചേർന്നു നിൽക്കാത്ത സ്വതന്ത്ര യുപി സ്കൂളുകളിൽ മാർച്ച് 18, 19, 20, 21, 24 , 25, 26, 27 തീയതികളിലും എൽ പി ക്ലാസുകളിൽ മാർച്ച് 21, 24 , 25, 26, 27 തീയതികളിലും പരീക്ഷ നടക്കും.

NDR News
06 Feb 2025 06:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents