പാറകുളങ്ങര ഹൈസ്ക്കൂളിൻ്റെ അയൽപക്ക ക്ലാസുകൾക്ക് തുടക്കം
കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ ഫാസിൽ പി.പി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പാറകുളങ്ങര ഹൈസ്ക്കൂളിൻ്റെ അയൽപക്ക ക്ലാസുകൾക്ക് തുടക്കമായി. അഞ്ച് സ്ഥലങ്ങളിലാണ് എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് അയൽപക്ക ക്ലാസുകൾ ആരംഭിച്ചത്. കാവും വട്ടം എം.എ.യു.പി. സ്കൂളിൽ ആരംഭിച്ച അയൽപക്ക പഠനകേന്ദ്രം കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ ഫാസിൽ പി.പി. ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഐ.പി. അദ്ധ്യക്ഷത വഹിച്ചു. ഷംസുദീൻ കാവും വട്ടം ആശംസ അർപ്പിച്ചു സംസാരിച്ചു. 'ഇംഗ്ലീഷ് പഠനം എളുപ്പമാക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി പി.കെ. സുരേഷ് നൊച്ചാട് ക്ലാസെടുത്തു. പഠന കേന്ദ്രം കോഡിനേറ്റർ വി.സി. ഷാജി സ്വാഗതവും ഷീജ കൊല്ലാശ്ശേരി നന്ദിയും പറഞ്ഞു.