പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ സഹവാസ ക്യാമ്പിൽ സുരക്ഷാ പരിശീലനം
പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ എട്ടാംതരം വിദ്യാർത്ഥികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് 'റൈസ് എബൗ' എന്ന പേരിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിൽ സുരക്ഷാ ബോധവൽക്കരണവും പരിശീലനവും നൽകി. പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
തീ അപായങ്ങളിൽ ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിക്കുന്നതിനും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പരിശീലനം നൽകി. ബേസിക് ലൈഫ് സപ്പോർട്ട് പ്രായോഗിക പ്രവർത്തനങ്ങൾ വിശദീകരിച്ചതോടൊപ്പം അവശ്യഘട്ടങ്ങളിൽ സി.പി.ആർ. നൽകുന്നതും പരിശീലിപ്പിച്ചു. എട്ടാംതരം കെ. ഡിവിഷനിലെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ക്ലാസ് ലീഡർ തന്മയ ലക്ഷ്മി സ്വാഗതം പറഞ്ഞു. സി.കെ. അനു ദേവ് നന്ദിയും പറഞ്ഞു. ക്ലാസ് ടീച്ചർ എസ്. വിനീത്, പി.ടി.എ. അംഗം സി.പി. ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.